ടൂറിസം റെഗുലേറ്ററി അഥോറിട്ടി ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ

Posted on: June 11, 2018

തിരുവനന്തപുരം : ടൂറിസം റെഗുലേറ്ററി അഥോറിട്ടി ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ വനിതാ പോലീസിനെയും ടൂറിസം വാർഡൻമാരെയും നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ഗൈഡുകൾക്ക് ലൈസൻസ് ഏർപ്പെടുത്തും. അനധികൃത ഗൈഡുകളെ അനുവദിക്കില്ല. കോവളം, ശംഖുമുഖം തീരങ്ങളിൽ കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കും. മലബാറിലെ 7 നന്ദികളെ ബന്ധിപ്പിച്ചുള്ള റിവർ ക്രൂയിസ് പദ്ധതി ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ഉദ്ഘാടന ചടങ്ങിൽ ടൂറിസം അഡീഷണൽ ഡയറക് ടർ ജാഫർ മാലിക്, കിറ്റ്‌സ് ഡയറക്ടർ രാജശ്രീ അജിത്, കിറ്റ്‌സ് പ്രിൻസിപ്പൽ ബി. രാജേന്ദ്രൻ, ടൂറിസം വ്യവസായി ഡി. ചന്ദ്രസേനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: Kerala Tourism | KITTS |