അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി

Posted on: June 9, 2018

ദുബായ് : അറ്റ്‌ലസ് ജുവല്ലറി ഗ്രൂപ്പ് ചെയർമാൻ എം.എം. രാമചന്ദ്രൻ ജയിൽ മോചിതനായി. ബാങ്കുകളുമായുള്ള തർക്കം ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് മോചനം. എന്നാൽ രാമചന്ദ്രൻ ഇപ്പോൾ എവിടെയാണുള്ളതെന്ന് ബന്ധുക്കൾ പുറത്തുവിട്ടിട്ടില്ല.

ബാങ്ക് ഓഫ് ബറോഡ ഉൾപ്പടെ 23 ബാങ്കുകളാണ് രാമചന്ദ്രന് എതിരെ കേസു നൽകിയത്. 2015 ഓഗസ്റ്റ് 23 ന് ആണ് രാമചന്ദ്രൻ ദുബായ് പോലീസിന്റെ കസ്റ്റഡിയിലായത്. വൈകാതെ രാമചന്ദ്രന്റെ മകൾ മഞ്ജുവും മരുമകൻ അരുണും കേസിൽപ്പെട്ട് ജയിലിലായി.

ചെക്കുകേസുകളിൽ ദുബായ് കോടതി ഒക്‌ടോബർ 28 ന് രാമചന്ദ്രനെ മൂന്നു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. വായ്പയും പലിശയും ഉൾപ്പടെ 600 ദശലക്ഷം ദിർഹത്തിന്റെ ബാധ്യതകൾ അറ്റ്‌ലസ് രാമചന്ദ്രന് ഉണ്ടെന്നാണ് സൂചന.