സജി ചെറിയാന് ഉജ്ജ്വല വിജയം ; ഭൂരിപക്ഷം 20956 വോട്ടുകൾ

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലുണ്ടായ ഇടത് തരംഗത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 20,956 വോട്ടുകളാണ് ഭൂരിപക്ഷം. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ എൽഡിഎഫ് മുന്നേറ്റം നടത്തി.

സജി ചെറിയാന് 67,303 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിന് 46,347 ഉം ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് 35,270 വോട്ടുകളും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ബിജെപിക്ക് വോട്ട് കുറഞ്ഞു.

ചെങ്ങന്നൂർ നഗരസഭയിൽ സജി ചെറിയാൻ 753 വോട്ടുകളുടെ ലീഡ് നേടി. വിവിധ പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി നേടിയ ലീഡുകൾ

മാന്നാർ – 2629, പാണ്ടനാട് – 548, തിരുവൻവണ്ടൂർ – 10, മുളക്കുഴ – 3637, ആല – 866, പുലിയൂർ 637, ബുധനൂർ – 2646, ചെന്നിത്തല – 2353, ചെറിയനാട് – 2485, വെൺമണി 3203.