സജി ചെറിയാൻ വിജയിച്ചു ; ഭൂരിപക്ഷം 20,525 വോട്ട്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ വൻഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്. ഭൂരിപക്ഷം 20,525 വോട്ടുകൾ. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇടതുമുന്നണി സ്ഥാനാർത്ഥി നേടിയത്. എല്ലാ പഞ്ചായത്തുകളിലും സജി ചെറിയാൻ മുന്നിലായിരുന്നു.

സജി ചെറിയാന് 64,609 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിന് 44,973 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് 33,890 വോട്ടുകളും നേടി.