സജി ചെറിയാന് 14,229 വോട്ടുകളുടെ ലീഡ്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ഒരു ബുത്തിലും പിന്നിൽ പോകാതെ ഉജ്ജ്വല വിജയത്തിലേക്ക്. 140 ബൂത്തുകളിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ 14,229 വോട്ടുകളാണ് സജി ചെറിയാന്റെ ലീഡ്. ചെറിയനാട്, വെൺമണി പഞ്ചായത്തുകളിലെ ഫലമാണ് ഇനി വരാനുള്ളത്.

സജി ചെറിയാൻ 50,424 ഉം ഡി. വിജയകുമാർ 36,260 ഉം പി.എസ്. ശ്രീധരൻ പിള്ള 26,436 ഉം വോട്ടുകൾ നേടി.