ഡ്യൂഷെ ബാങ്ക് 10,000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു

Posted on: May 24, 2018

ദുബായ് : ജർമ്മനിയിലെ ഡ്യൂഷെ ബാങ്ക് ആഗോളതലത്തിൽ 10,000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. ബാങ്കിന്റെ മൊത്തം ജീവനക്കാരുടെ 10 ശതമാനം വരുമിത്. നേരത്തെ 2020 ടെ 9,000 പേരെ കുറയ്ക്കാനാണ് ഡ്യൂഷെ ബാങ്ക് തീരുമാനിച്ചിരുന്നത്. ബിസിനസ് പുനസംഘടനയുടെ ഭാഗമായി ഓഹരിവിപണിയുമായി ബന്ധപ്പെട്ട ബാങ്കിംഗ് പ്രവർത്തനങ്ങളിൽ നിന്നും പിൻമാറും. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് വിഭാഗത്തിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ബാങ്കിൽ നിന്നും രാജിവെച്ചു.

അമേരിക്കയിലെ സാന്നിധ്യം പടിപടിയായി കുറയ്ക്കുമെന്നും ഡ്യൂഷെ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഹ്യൂസ്റ്റണിലെ ഓഫീസ് അടച്ചുപൂട്ടി. ന്യൂയോർക്ക് ഓഫീസ് ചെറിയ കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. മിന റീജൺ (മിഡിൽഈസ്റ്റ് ആൻഡ് ആഫ്രിക്ക), സെൻട്രൽ യൂറോപ്പ് എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും കുറയ്ക്കാനുള്ള തയാറെടുപ്പിലാണ്.

TAGS: Deutsche Bank |