ഇന്ധനവില വർധന : കേന്ദ്രസർക്കാർ ഇടപെടുന്നു

Posted on: May 22, 2018

ന്യൂഡൽഹി : കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി എണ്ണക്കമ്പനി മേധാവികളുമായി ഇന്ന് ചർച്ച നടത്തും. വിലവർധനക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ശിപാർശ യോഗ ശേഷം ധനമന്ത്രാലയത്തിന് നൽകുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് മൂന്നാഴ്ച ഇന്ധനവില വർധിപ്പിക്കാതെ നിയന്ത്രിച്ചിരുന്നു.

2014 ന് ശേഷം ഏറ്റവും ഉയർന്ന എണ്ണ വിലയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 81 രൂപ കടന്നു. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇന്ധനവില വർധന വരും ദിവസങ്ങളിലും തുടരുമെന്ന് പെട്രോളിയം വ്യാപാരികൾ പറഞ്ഞു.