സർക്കാർ ഉണ്ടാക്കാൻ കുമാരസ്വാമി ഗവർണർക്ക് കത്ത് നൽകി

Posted on: May 15, 2018

ബംഗലുരു : സർക്കാർ ഉണ്ടാക്കാൻ ജനതാദൾ – എസ് നേതാവ് എച്ച്. ഡി. കുമാരസ്വാമി ഗവർണർക്ക് കത്ത് നൽകി. വൈകുന്നേരം 5.30 ന് ഗവർണർ നേരിൽ കാണാൻ കുമാരസ്വാമി സമയം ചോദിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ പിന്തുണ സ്വീകരിച്ചതായി കുമാരസ്വാമി സ്ഥിരീകരിച്ചിട്ടുണ്ട്. 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിലും സഖ്യം തുടരാൻ ഇരു പാർട്ടികളും തമ്മിൽ ധാരണയായിട്ടുണ്ട്.

ഏറ്റവും ഒടുവിലെ ലീഡ് നില അനുസരിച്ച് കോൺഗ്രസ് 78 ഉം ജനതാദൾ 37 ഉം മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ബിജെപി 104 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച അദേഹം ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ടത് വ്യക്തിപരമായ തിരിച്ചടിയായി.