എയർ ഇന്ത്യ വില്പന : കൂടുതൽ ഇളവുകളുമായി കേന്ദ്രസർക്കാർ

Posted on: May 2, 2018

ന്യൂഡൽഹി : എയർ ഇന്ത്യ വില്പനയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 വരെയായി ദീർഘിപ്പിച്ചു. നേരത്തെ മെയ് 14 ആയിരുന്നു അവസാന തീയതി. അനുയോജ്യരായവരെ ജൂൺ 15 ന് പ്രഖ്യാപിക്കും. പുതിയ കമ്പനി മൂന്ന് വർഷത്തേക്ക് ഇനീഷ്യൽ പബ്ലിക് ഓഫർ നടത്തുന്നത് വിലക്കിയിട്ടുണ്ട്.

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒപ്പം എയർ ഇന്ത്യ എക്‌സ്പ്രസിലെയും ഗ്രൗണ്ട് ഹാൻഡ് ലിംഗ് സബ്‌സിഡയറിയായ ഐസാറ്റ്‌സിലെയും ഓഹരികൾ വിൽക്കും. എന്നാൽ എയർ ഇന്ത്യയുടെ പുതിയ ഉടമയ്ക്ക് സബ്‌സിഡയറികളിലെ ഓഹരിവില്പനയ്ക്ക് മുൻഗണന ലഭിക്കില്ല. വില്പന പൂർത്തിയാകുമ്പോൾ സർക്കാരിന്റെ ഓഹരിപങ്കാളിത്തം 24 ശതമാനമായി കുറയും.

വില്പനയുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ ഉടമകൾക്ക് മറ്റ് വിമാനക്കമ്പനികൾ ഏറ്റെടുക്കുന്നതിന് തടസമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.