മാരുതി സുസുക്കിക്ക് 1882 കോടി രൂപ അറ്റാദായം

Posted on: April 27, 2018

ന്യൂഡൽഹി : മാരുതി സുസുക്കി 2018 മാർച്ചിൽ അവസാനിച്ച നാലാം ക്വാർട്ടറിൽ 1882 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 1711 കോടിയായിരുന്നു അറ്റാദായം. നാലാം ക്വാർട്ടറിൽ (2018 ജനുവരി – മാർച്ച്) 4,61,773 കാറുകൾ വില്പന നടത്തി. മുൻ വർഷം ഇതേകാലയളവിനേക്കാൾ 11.4 ശതമാനം വളർച്ച. ആഭ്യന്തര വിപണിയിൽ 4,27.082 കാറുകളും കയറ്റുമതി 34,691 കാറുകളുമായിരുന്നു.

അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 80 രൂപ പ്രകാരം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. വിപണി വിലയിരുത്തലിന് വിപരീതമായ പ്രവർത്തനഫലം പുറത്തുവന്നതിനെ തുടർന്ന് മാരുതിയുടെ ഓഹരിവില കുറഞ്ഞു.