അലോക് ഇൻഡസ്ട്രീസ് ലിക്വിഡേഷൻ : 18,000 ജീവനക്കാർ പുറത്ത്

Posted on: April 24, 2018

മുംബൈ : ടെക്‌സ്റ്റൈൽ മാനുഫാക്ചറിംഗ് കമ്പനിയായ അലോക് ഇൻഡസ്ട്രീസ് ലിക്വിഡേഷൻ ചെയ്യുന്നതോടെ 18,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. 29,500 കോടി രൂപയുടെ കടബാധ്യതകളാണ് അലോകിനെ ലിക്വിഡേഷനിലേക്ക് നയിച്ചത്. ജീവനക്കാർക്കുള്ള ശമ്പള ഇനത്തിൽ 283.31 കോടി രൂപയാണ് നൽകാനുള്ളത്.

നേരത്തെ അലോക് ഇൻഡസ്ട്രീസിന് ഏറ്റെടുക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് മുന്നോട്ട് വെച്ച ഓഫറിന് ബാങ്കുകൾ അംഗീകാരം നൽകിയിരുന്നില്ല. കമ്പനിയുടെ 2.05 ലക്ഷം ഓഹരിയുടമകൾ, റീട്ടെയ്ൽമാർ, മറ്റ് സേവനദാതാക്കൾ തുടങ്ങിയവർക്ക് ലിക്വിഡേഷൻ തിരിച്ചടിയാകും.

TAGS: ALOK INDUSTRIES |