ലുലു ഗ്രൂപ്പ് ബ്രിട്ടണിൽ 30 കോടി പൗണ്ട് മുതൽമുടക്കുന്നു

Posted on: April 21, 2018

ലണ്ടൻ : ലുലു ഗ്രൂപ്പ് ബ്രിട്ടണിൽ 30 കോടി പൗണ്ടിന്റെ (2700 കോടിയിലേറെ രൂപ) നിക്ഷേപം നടത്തുമെന്ന് എം എ യൂസഫലി. ലണ്ടനിൽ കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്തോ-യുകെ സിഇഒ ഫോറത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം.

സ്‌കോട്ട്‌ലൻഡ് യാർഡ് ആസ്ഥാനം നവീകരിച്ച് നിർമ്മിക്കുന്ന ഹോട്ടൽ നവംബറിൽ തുറക്കും. വാൽഡോഫ് അസോറ്റോറിയ ഹോട്ടലിന്റെ നവീകരണവും പുരോഗമിക്കുകയാണ്. ഒന്നരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഭക്ഷ്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. ബ്രിട്ടണിൽ കൂടുതൽ ഏറ്റെടുക്കലുകൾക്കും നിക്ഷേപത്തിനും ലുലു ഗ്രൂപ്പ് തയാറെടുക്കുകയാണെന്ന് എം എ യൂസഫലി വ്യക്തമാക്കി.