ആഭ്യന്തരവിമാനയാത്ര : സ്‌പൈസ്‌ജെറ്റ് മുന്നിൽ

Posted on: April 20, 2018

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ മാസം ആഭ്യന്തരവിമാനയാത്ര നടത്തിയത് 11.6 ദശലക്ഷം പേർ. മുൻവർഷം മാർച്ചിൽ 9 ദശലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്.

പാസഞ്ചർ ലോഡ് ഫാക്ടറിൽ സ്‌പൈസ്‌ജെറ്റ് ആണ് മുന്നിൽ – 90 ശതമാനം. ഇൻഡിഗോ (89 ശതമാനം), വിസ്താര (88.2 ശതമാനം) എന്നിവയാണ് തൊട്ട് പിന്നിലുള്ളത്. എല്ലാ വിമാനസർവീസുകളിലും 80 ശതമാനത്തിന് മേൽ പാസഞ്ചർ ലോഡ് ഫാക്ടറുണ്ടായിരുന്നു.

ഓൺടൈം പെർഫോമൻസിൽ ഇൻഡിഗോ ആണ് മുന്നിൽ. ഇൻഡിഗോയുടെ 84.1 ശതമാനം സർവീസുകളും കൃത്യ സമയം പാലിച്ചു. സ്‌പൈസ്‌ജെറ്റ് (83.9 ശതമാനം) വിസ്താര എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.