മഹീന്ദ്ര & മഹീന്ദ്ര യുടെ വിപണിമൂല്യം ഒരു ലക്ഷം കോടി പിന്നിട്ടു

Posted on: April 17, 2018

മുംബൈ : മഹീന്ദ്ര & മഹീന്ദ്ര യുടെ വിപണിമൂല്യം ഒരു ലക്ഷം കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ എം & എം ഓഹരിവില ഇന്ന് 2.23 ശതമാനം വർധിച്ച് 819.10 രൂപ വരെയായി. വിപണിമൂല്യത്തിൽ (1,01,829 കോടി രൂപ) ടാറ്റാ മോട്ടോഴ്‌സിനെ മറികടന്നുവെന്ന റെക്കോർഡും ഇതോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്വന്തമാക്കി. ഇതിനിടെ ടാറ്റാ മോട്ടോഴ്‌സിന്റെ വിപണിമൂല്യം ഇടിയുകയും ചെയ്തു.

മാരുതി സുസുക്കി കഴിഞ്ഞാൽ ഓട്ടോമൊബൈൽ മേഖലയിൽ നിന്നും ഒരു ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള രണ്ടാമത്തെ കമ്പനിയാണ് മഹീന്ദ്ര. ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ് എന്നിവയാണ് അടുത്തകാലത്ത് ഒരു ലക്ഷം കോടി രൂപ വിപണിമൂല്യം നേടിയ കമ്പനികൾ.