ഹോണ്ട 800 കോടിയുടെ വികസനത്തിന് ഒരുങ്ങുന്നു

Posted on: April 11, 2018

ന്യൂഡൽഹി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ നടപ്പ് വർഷം 800 കോടി രൂപയുടെ വികസനത്തിനൊരുങ്ങുന്നു. ഹോണ്ടയുടെ ആഗോള ഇരുചക്രവാഹന ബിസിനസിൽ നിർണായക വിപണികളിലൊന്നാണ് ഇന്ത്യ. വിപണിയിലെ വർധിച്ച ഡിമാൻഡ് കണക്കിലെടുത്ത് ഉത്പാദനശേഷി വർധിപ്പിക്കുന്നതിനാണ് കൂടുതൽ മുതൽമുടക്ക് നടത്തുന്നത്. നിലവിൽ നാല് പ്ലാന്റുകളിലായി പ്രതിവർഷം 64 ലക്ഷം ഇരുചക്രവാഹനങ്ങൾ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

ആഭ്യന്തരവിപണിയും കയറ്റുമതിയും ഉൾപ്പടെ 61,23,886 യൂണിറ്റ് വില്പനയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഹോണ്ട നേടിയത്. മുൻ വർഷത്തേക്കാൾ 22 ശതമാനം വില്പന വളർച്ചകൈവരിച്ചത്. 2016-17 ൽ 5,008,230 യൂണിറ്റുകൾ വിൽപ്പന നടത്തിയ സ്ഥാനത്താണ് ഈ വർധനവു കൈവരിക്കാനായത്. നാലു പുതിയ മോഡലുകളും 500 പുതിയ വിൽപ്പന കേന്ദ്രങ്ങളും ഇതിനു സഹായകമായി. ഹോണ്ട 2020 ന് മുമ്പ് അഞ്ചാമത്തെ പ്ലാന്റ് സ്ഥാപിച്ചേക്കുമെന്നും സൂചനയുണ്ട്.