യുഎസ് ആന്റി ഡംപിംഗ് ഡ്യൂട്ടി : സെൻസെക്‌സിൽ 400 പോയിന്റ് ഇടിവ്

Posted on: March 23, 2018

മുംബൈ : ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉത്പന്നങ്ങൾക്ക് ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തിയ അമേരിക്ക നടപടി ഓഹരിവിപണികളെ തകർത്തു. ആഗോള വിപണികളുടെ ചുവടുപിടിച്ച് ബിഎസ്ഇ സെൻസെക്‌സ് 390.81 പോയിന്റ് കുറഞ്ഞ് 32,615 പോയിന്റിലും നിഫ്റ്റി 124.25 പോയിന്റ് കുറഞ്ഞ് 9,990 പോയിന്റിലുമാണ് രാവിലെ 10.48 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, അക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, എസ് ബി ഐ, ടാറ്റാ മോട്ടോഴ്‌സ്, വിപ്രോ, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |