ഫെബ്രുവരിയിൽ ആഭ്യന്തര വിമാനയാത്ര നടത്തിയത് 10.7 ദശലക്ഷം പേർ

Posted on: March 20, 2018

ന്യൂഡൽഹി : ഫെബ്രുവരിയിൽ ഒരു കോടി 7 ലക്ഷം പേർ (10.7 ദശലക്ഷം) ആഭ്യന്തര വിമാനയാത്ര നടത്തിയതായി ഡിജിസിഎ. വളർച്ച 24 ശതമാനം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 86 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. പാസഞ്ചർ ലോഡ് ഫാക്ടറിൽ (96.3 ശതമാനം) സ്‌പൈസ്‌ജെറ്റ് ആണ് മുന്നിൽ. ഇൻഡിഗോ (91.8 ശതമാനം), വിസ്താര (91.2 ശതമാനം) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഓൺ ടൈം സർവീസിൽ സ്‌പൈസ്‌ജെറ്റ് (78 %), ഇൻഡിഗോ (74.8 %), ജെറ്റ് എയർവേസ് (62.2 %) എന്നീ കമ്പനികളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

വിപണിവിഹിതത്തിൽ ഇൻഡിഗോ (39.9 ശതമാനം) ഒന്നാം സ്ഥാനം നിലനിർത്തി. ജെറ്റ് എയർവേസ് (16.8 ശതമാനം), എയർ ഇന്ത്യ (13.2 ശതമാനം) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.