ഓഹരിവിപണിയിൽ കനത്ത ഇടിവ്

Posted on: March 16, 2018

മുംബൈ : പുതുതായി ഉരുത്തിരിഞ്ഞ രാഷ്ട്രീയ സംഭവവികാസങ്ങളെ തുടർന്ന് ഓഹരിവിപണിയിൽ കനത്ത ഇടിവ്. തെലുങ്കുദേശം പാർട്ടി എൻഡിഎ വിട്ടതും മോദി സർക്കാരിനെതിരെ വൈഎസ്ആർ കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നതും വിപണിയെ ഉലച്ചു. തുടർച്ചയായി നാലാം ദിവസമാണ് വിപണി നഷ്ടം നേരിട്ടത്.

ബിഎസ്ഇ സെൻസെക്‌സ് 509.54 പോയിന്റ് കുറഞ്ഞ് 33,176 പോയിന്റിലും നിഫ്റ്റി 165 പോയിന്റ് കുറഞ്ഞ് 10,195 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എം & എം, ഹിന്ദ് യൂണിലിവർ, യെസ് ബാങ്ക്, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, ഹീറോ മോട്ടോകോർപ്, അദാനി പോർട്ട്‌സ്, എൻടിപിസി, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |