എസ് ബി ഐ മിനിമം ബാലൻസ് ഇല്ലാത്ത 41.16 ലക്ഷം അക്കൗണ്ടുകൾ ക്ലോസ് ചെയ്തു

Posted on: March 14, 2018

ഇൻഡോർ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലൻസ് ഇല്ലാത്ത 41.16 ലക്ഷം അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. 2017 ഏപ്രിൽ മുതൽ 2018 ജനുവരി വരെയുള്ള കാലയളവിലാണ് മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകൾ മരവിപ്പിച്ചത്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതലാണ് മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് പിഴ ഈടാക്കാൻ തുടങ്ങിയത്.

മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖർ ഗൗഡ് സമർപ്പിച്ച വിവരാവകാശ രേഖയിലാണ് എസ് ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.