ടിസിഎസ് ഓഹരിവില്പന : ഓഹരിവിലയിൽ ഇടിവ്

Posted on: March 13, 2018

മുംബൈ : ടാറ്റാ സൺസ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ 1.48 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങുന്നു. ഓഹരിവില്പന വാർത്ത പുറത്തുവന്നതോടെ ടിസിഎസിന്റെ ഓഹരിവില 5 ശതമാനത്തോളം ഇടിഞ്ഞു. ഇന്നലെ 3052 രൂപയായിരുന്നു ടിസിഎസിന്റെ ഓഹരിവില. ഓഹരിവില ഇന്ന് 2,872 രൂപ വരെ കുറഞ്ഞു.

ടാറ്റാ സൺസിന് ടിസിഎസിൽ 73.5 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ഓഹരി ഒന്നിന് 2,872-2,925 രൂപ നിരക്കിൽ 1.48 ശതമാനം ഓഹരികൾ 8,127 കോടി രൂപ (1.25 ബില്യൺ ഡോളർ) യ്ക്ക് വിൽക്കാനാണ് നീക്കം. ഓഹരിവിൽക്കാനുള്ള കാരണം ടാറ്റാസൺസ് വ്യക്തമാക്കിയിട്ടില്ല.