എയർ ഇന്ത്യ സ്വകാര്യവത്കരണം : എയർഫ്രാൻസും ഡെൽറ്റയും രംഗത്ത്

Posted on: March 12, 2018

ന്യൂഡൽഹി : സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്ന എയർ ഇന്ത്യയെ ഏറ്റെടുക്കാൻ എയർഫ്രാൻസ് – കെഎൽഎം, ഡെൽറ്റ കൺസോർഷ്യം തുടങ്ങിയ വിമാനക്കമ്പനികൾ രംഗത്ത്. ഇന്ത്യയിൽ നിന്ന് ജെറ്റ് എയർവേസും പുതുതായി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ജെറ്റ് എയർവേസുമായി കൂട്ടുകെട്ടുള്ളവയാണ് ഇരു വിദേശക്കമ്പനികളും.

നേരത്തെ ടാറ്റാ ഗ്രൂപ്പും ഇൻഡിഗോയും എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ജൂൺ അവസാനത്തോടെ ഏറ്റവും മികച്ച ഓഫർ നൽകിയ കമ്പനിയെ പ്രഖ്യാപിക്കും. തുടർന്ന് മറ്റ് നടപടിക്രമങ്ങൾ ഡിസംബറോടെ പൂർത്തിയാക്കി മാനേജ്‌മെന്റ് കൈമാറും.