ശതകോടീശ്വരൻമാരുടെ ഫോബ്‌സ് ലിസ്റ്റിൽ 121 ഇന്ത്യക്കാർ : മുകേഷ് അംബാനി ഒന്നാമത്

Posted on: March 7, 2018

മുംബൈ : ആഗോളതലത്തിൽ 2018 ലെ ശതകോടീശ്വരൻമാരുടെ ഫോബ്‌സ് ലിസ്റ്റിൽ 121 ഇന്ത്യക്കാർ. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ലിസ്റ്റിൽ ഒന്നാമത്. ആഗോളതലത്തിൽ 19 ാമത് ആണ് മുകേഷിന്റെ സ്ഥാനം. മുകേഷ് അംബാനിയുടെ ആസ്തി 40.1 ബില്യൺ ഡോളർ ആണ്. 2017 ലെ ലിസ്റ്റിൽ ശതകോടീശ്വരൻമാരുടെ പട്ടികയിൽ 33 ാമത് ആയിരുന്നു മുകേഷിന്റെ സ്ഥാനം. ലോകമെമ്പാടുമുള്ള 2,208 ശതകോടീശ്വരൻമാരാണ് ലിസ്റ്റിലുള്ളത്.

വിപ്രോ ചെയർമാൻ അസിം പ്രേംജിയാണ് ഏറ്റവും സമ്പന്നനായ രണ്ടാമത്തെ ഇന്ത്യക്കാരൻ. ലക്ഷ്മി മിത്തൽ ആണ് മൂന്നാം സ്ഥാനത്ത്. ശതകോടീശ്വരൻമാരായ വനിതകളിൽ സാവിത്ര ജിൻഡാൽ (ജിൻഡാൽ സ്റ്റീൽ), കിരൺ മജൂംദാർ (ബയോകോൺ) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയാണ് ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ. 39 കാരനായ അദ്ദേഹത്തിന് 1.7 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.