കിയാ മോട്ടോഴ്‌സ് 13,000 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു

Posted on: February 23, 2018

ഹൈദരാബാദ് : കിയാ മോട്ടോഴ്‌സ് 2021 മുമ്പ് ഇന്ത്യയിൽ 13,000 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു. അനന്തപ്പൂർ ജില്ലയിലെ പ്ലാന്റിനായി 213.7 ഹെക്ടർ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. 7,000 കോടി രൂപ മുതൽമുടക്കുന്ന പ്ലാന്റ് 2019 ആദ്യക്വാർട്ടറിൽ പ്രവർത്തനക്ഷമമാകും. മൂന്ന് ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുള്ള പ്ലാന്റ് 3000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

2017 ഏപ്രിലിലാണ് കിയാ മോട്ടോഴ്‌സ് ആന്ധ്രപ്രദേശ് ഗവൺമെന്റുമായി പ്ലാന്റ് സ്ഥാപിക്കാനുള്ള ധാരാണപത്രം ഒപ്പുവെച്ചത്. നിർമാണവൈദഗ്ധ്യമുള്ള ജീവനക്കാരെ പരിശീലിപ്പിക്കാൻ സർക്കാരുമായി ചേർന്ന് പരിശീലന പരിപാടികൾക്കും കിയ മോട്ടോഴ്‌സ് രൂപം നൽകുന്നുണ്ട്. കിയാ മോട്ടോഴ്‌സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ മോഡൽ ഓട്ടോ എക്‌സ്‌പോ 2018 ൽ അവതരിപ്പിച്ചിരുന്നു.

TAGS: Kia Motors |