ഫ്‌ളിപ്കാർട്ടിന്റെ 40 ശതമാനം ഓഹരികൾ വാൾമാർട്ട് വാങ്ങിയേക്കും

Posted on: February 16, 2018

മുംബൈ : യുഎസ് റീട്ടെയ്ൽ ഭീമനായ വാൾമാർട്ട് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാർട്ടിന്റെ 40 ശതമാനം ഓഹരികൾ വാങ്ങിയേക്കും. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മിൽ പ്രാഥമിക ചർച്ചകൾ നടന്നതായാണ് സൂചന. ഈ വാർത്തയോട് ഫ്‌ളിപ്കാർട്ട് പ്രതികരിച്ചിട്ടില്ലെന്ന് ഇക്‌ണോമിക് ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ബംഗലുരു ആസ്ഥാനമായുള്ള ഫ്‌ളിപ്കാർട്ടിൽ ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റ്, ടെൻസെന്റ് ഹോൾഡിംഗ്‌സ്, ഇ-ബേ, മൈക്രോസോഫ്റ്റ് എന്നിവർ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫ്‌ളിപ്കാർട്ടിന്റെ മൂല്യം 12 ബില്യൺ ഡോളറിലേറെയാണ് നേരത്തെ കണക്കാക്കിയിട്ടുള്ളത്.

ആമസോൺ ഇന്ത്യയിൽ 5 ബില്യൺ ഡോളർ മുതൽമുടക്കുമെന്ന് നേരത്തെ പ്രഖ്യാപിചിരുന്നു. വാൾമാർട്ടിന്റെ നീക്കം ആമസോണിന് വെല്ലുവിളിയുയർത്തും.

TAGS: Flipkart | Walmart |