സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2,416.37 കോടി രൂപ നഷ്ടം

Posted on: February 10, 2018

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നടപ്പ് സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ 2,416.37 കോടി രൂപ നഷ്ടം. മുൻവർഷം ഇതേകാലയളവിൽ 2,610 കോടി രൂപ ലാഭത്തിലായിരുന്നു. കിട്ടാക്കടവും വകയിരുത്തലുകളും വർധിച്ചതാണ് നഷ്ടത്തിനിടയാക്കിയത്. കിട്ടാക്കടം 1.86 ലക്ഷം കോടിയിൽ നിന്ന് 1.99 ലക്ഷം കോടിയായി വർധിച്ചു. മൂൻ വർഷം മൂന്നാം ക്വാർട്ടറിൽ 1.08 ലക്ഷം കോടിയായിരുന്നു കിട്ടാക്കടം.

അറ്റ പലിശ വരുമാനം 5.56 ശതമാനം വർധിച്ച് 32,106 കോടി രൂപയായി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപതു മാസങ്ങളിലെ അറ്റാദായം 1,172 കോടി രൂപയാണ്. പ്രവർത്തന ലാഭം 43,628 കോടി രൂപ. ജീവനക്കാർക്കുള്ള ചെലവ് 4,53 ശതമാനം കുറഞ്ഞ് 23,925 കോടി രൂപയായി. ആകെ നിക്ഷേപങ്ങൾ 1.86 ശതമാനം വർധിച്ച് 26,51,240 കോടി രൂപയായി. കറന്റ് – സേവിംഗ്‌സ് നിക്ഷേപങ്ങൾ 1.18 ശതമാനം വർധിച്ച് 11,48,138 കോടി രൂപയുമായി.