സെൻസെക്‌സ് 36,000 കടന്നു ; നിഫ്റ്റി 11,000 ന് മുകളിൽ

Posted on: January 23, 2018

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ റെക്കോർഡ് നേട്ടം. ഓഹരിസൂചികകൾ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് മുന്നേറുന്നു. ഇന്റർനാഷണൽ മോണിട്ടറി ഫണ്ടും വേൾഡ് ബാങ്കും ഇന്ത്യയുടെ വളർച്ചനിരക്ക് ഉയരുമെന്ന് വ്യക്തമാക്കിയതും വിപണികളിൽ ആവേശം നിറച്ചു.

ബിഎസ്ഇ സെൻസെക്‌സ് 217.09 പോയിന്റ് ഉയർന്ന് 36,015 പോയിന്റിലും നിഫ്റ്റി 61.40 പോയിന്റ് ഉയർന്ന് 11,027 പോയിന്റിലുമാണ് രാവിലെ 9.35 ന് വ്യാപാരം നടക്കുന്നത്

റിലയൻസ്, ഇൻഫോസിസ്, അക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, അദാനി പോർട്ട്‌സ്, കോൾ ഇന്ത്യ, എസ് ബി ഐ, ഒഎൻജിസി, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽ & ടി, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ പെയിന്റ്‌സ്, ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |