ആപ്പിൾ അമേരിക്കയിൽ 350 ബില്യൺ ഡോളർ മുതൽമുടക്കുന്നു

Posted on: January 19, 2018

വാഷിംഗ്ടൺ : ആപ്പിൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസനപ്രവർത്തനങ്ങൾക്കായി അമേരിക്കയിൽ 350 ബില്യൺ ഡോളർ മുതൽമുടക്കും. ഇതു വഴി രാജ്യത്ത് 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. പുതിയ കാമ്പസും കൂടുതൽ ഡാറ്റാ സെന്ററുകളും തുറക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. പുതിയ നിക്ഷേപത്തിലൂടെ യുഎസ് സമ്പദ് വ്യവസ്ഥയെ പിന്തുണച്ച് ചരിത്രം സൃഷ്ടിക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു.

അമേരിക്കയിലെ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന കോർപറേറ്റ് സ്ഥാപനമാണ് ആപ്പിൾ. ഏകദേശം 38 ബില്യൺ ഡോളറാണ് ആപ്പിൾ നികുതിയായി നൽകേണ്ടി വരുന്നത്. യുഎസിലെ 50 സംസ്ഥാനങ്ങളിലായി 84,000 പേർക്ക് ആപ്പിൾ ജോലി നൽകുന്നു.

TAGS: Apple |