റിലയൻസ് ജിയോ ഏറ്റവും വലിയ ഒൻപതാമത്തെ മൊബൈൽ പബ്ലീഷർ

Posted on: January 14, 2018

മുംബൈ : ലോകത്തിലെ ഏറ്റവും വലിയ ഒൻപതാമത്തെ മൊബൈൽ പബ്ലീഷറായി റിലയൻസ് ജിയോയെ സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള സെൻസർ ടവർ തെരഞ്ഞെടുത്തു. ഗെയിം ഇതര വരുമാന വിഭാഗത്തിലാണ് ജിയോ ഈ അംഗീകാരം നേടിയിരിക്കുന്നത്. സെൻസർ ടവർ സ്‌റ്റോറിന്റെ റിപ്പോർട്ടിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ് ജിയോ.

മൊബൈൽ പബ്ലീഷർ എന്ന നിലയിൽ ജിയോ, കമ്പനിയുടെ വെബ്‌സൈറ്റിലും ആപ്പിലും പരസ്യങ്ങൾ നൽകി വരുമാനം കണ്ടെത്തുന്നു. ട്രായി റിപ്പോർട്ട് അനുസരിച്ച് ജിയോ വരിക്കാരുടെ എണ്ണം 15.2 കോടിയാണ്.