റിലയൻസ് ജിയോ ക്രിപ്‌റ്റോ കറൻസി രംഗത്തേക്ക്

Posted on: January 12, 2018

മുംബൈ : റിലയൻസ് ജിയോ ഇൻഫോകോം ക്രിപ്‌റ്റോ കറൻസി ബിസിനസിലേക്ക് ചുവടുവെയ്ക്കുന്നു. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ നേതൃത്വത്തിലാണ് ജിയോ കോയിൻ പുറത്തിറക്കാനൊരുങ്ങുന്നത്. ഡിജിറ്റൽ കറൻസി രംഗത്തേക്കുള്ള വൈവിധ്യവത്കരണത്തിനായി 50 ബ്ലോക്ക് ചെയിൻ ടെക്‌നോളജി വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം ക്രിപ്‌റ്റോ കറൻസിയെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത. അടുത്തയിടെ ബിറ്റ്‌കോയിൻ ഇടപാടുകളിലുണ്ടായ കുതിപ്പിനെതിരെ ജാഗ്രത വളർത്തണമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.