ഇന്ത്യൻ സ്റ്റാർട്ടപ്പിനെ യാഹൂ ഏറ്റെടുത്തു

Posted on: September 22, 2014

Yahoo-CSബംഗലുരു ആസ്ഥാനമായുള്ള ഇന്ത്യൻ സ്റ്റാർട്ട്അപ്പ് – ബുക്പാഡിനെ യാഹൂ ഏറ്റെടുത്തു. യാഹുവിന്റെ ആദ്യത്തെ ഇന്ത്യൻ ടേക്ഓവറാണിത്. 50 കോടി രൂപയുടേതാണ് ഇടപാട്. നാസ്‌കോം വെയർഹൗസിൽ കഴിഞ്ഞവർഷം ആരംഭിച്ച ബുക്പാഡ്, ക്ലൗഡ് ഫോർമാറ്റിലുള്ള ഡോക്യുമെന്റ് ഹാൻഡിലിംഗ് ടെക്‌നോളജിയാണ് വികസിപ്പിക്കുന്നത്. ഡോക്‌സ്പാഡ് ആണ് കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് ഉത്പന്നം.

2013 ഒക്ടോബറിൽ നാസ്‌കോം പ്രോഡക്ട് കോൺക്ലേവിലാണ് ബുക്പാഡിന്റെ ഉത്പന്നം ശ്രദ്ധേയമായത്. ബംഗലുരുവിലും കാലിഫോർണിയയിലും ഓഫീസുള്ള ബുക്പാഡിൽ 10 ൽ താഴെ ജീവനക്കാരെയുള്ളു. ഗോഹട്ടി ഐഐടിയിലെ പൂർവവിദ്യാർത്ഥികളായ ആദിത്യ ബണ്ടിയും നികേത് സബിനേനിയുമാണ് ബുക്പാഡിന്റെ സ്ഥാപകർ.