April 2024
ടിസിഎസിന് 6,531 കോടി രൂപ അറ്റാദായം
Posted on: January 11, 2018
ന്യൂഡൽഹി : ടാറ്റാ കൺസൾട്ടൻസി സർവീസസ് 2017 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 6,531 കോടി രൂപ അറ്റാദായം നേടി. 2017 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാംക്വാർട്ടറിൽ 6,446 കോടിയായിരുന്നു അറ്റാദായം. മൂന്നാം ക്വാർട്ടറിൽ മൊത്തവരുമാനം 1.32 ശതമാനം വർധിച്ച് 31,774 കോടിയായി. ഓഹരി ഒന്നിന് 7 രൂപ പ്രകാരം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
കമ്പനിയുടെ റീട്ടെയ്ൽ ആൻഡ് സിപിജി വെർട്ടിക്കൽ 6.4 ശതമാനവും എനർജി ആൻഡ് യൂട്ടിലിറ്റീസ് 8.5 ശതമാനവും ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി 2.9 ശതമാനവും ലൈഫ്‌സയൻസ് ആൻഡ് ഹെൽത്ത്‌കെയർ 2.5 ശതമാനവും വളർച്ചനേടി.
ജീവനക്കാരുടെ എണ്ണം 390,880 ആയി. പുതുതായി 12,534 ജീവനക്കാരെ നിയമിച്ചു.
TAGS: 2017-18 Q3 Results | Tata Consultancy Services | TCS | TCS Q3 Results |
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി