ബിഎസ്ഇ 94 ഓഹരികൾ ഡീലിസ്റ്റ് ചെയ്തു

Posted on: December 1, 2017

മുംബൈ : ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 94 കമ്പനികളുടെ ഓഹരികൾ ഡീലിസ്റ്റ് ചെയ്തു. ബിഎസ്ഇ 87 കമ്പനികളുടെ ഓഹരികൾ മൂന്ന് വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തിട്ടുള്ളത്. ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്ത 7 ഓഹരികളും ഡീലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിർബന്ധിത ഡീലിസ്റ്റിംഗിന് വിധേയമായ കമ്പനികളുടെ പ്രമോട്ടർമാർക്കും ഡയറക്ടർമാർക്കും ഓഹരിവിപണിയിൽ എതെങ്കിലും തരത്തിൽ ഇടപെടുന്നതിൽ നിന്നും 10 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മാർസ് സോഫ്റ്റ്‌വേർ, നമസ്‌തേ എക്‌സ്‌പോർട്ട്‌സ്, എൻഇപിസി അഗ്രോ ഫുഡ്‌സ്, എൻഇപിസി ടെക്‌സ്റ്റൈൽസ്, ഒആർജി ഇൻഫോമാറ്റിക്‌സ്, പ്രൂഡൻഷ്യൽ ഷുഗർ, എസ് ബി & ടി ഇന്റർനാഷണൽ എന്നീ ഓഹരികളാണ് എൻഎസ്ഇയും ബിഎസ്ഇയും ഡീലിസ്റ്റ് ചെയ്ത കമ്പനികൾ. ഡീലിസ്റ്റിംഗ് ഇന്ന് പ്രാബല്യത്തിൽ വരും.