മുംബൈ എയർപോർട്ടിൽ റെക്കോർഡ് വ്യോമഗതാഗതം

Posted on: November 27, 2017

മുംബൈ : മുംബൈ എയർപോർട്ട് കഴിഞ്ഞ വെള്ളിയാഴ്ച റെക്കോർഡ് വ്യോമഗതാഗതം. മുംബൈ വിമാനത്താവളം 24 മണിക്കൂറിനുള്ളിൽ 969 വിമാനസർവീസുകളാണ് കൈകാര്യം ചെയ്തത്. ഓരോ മണിക്കൂറിലും 46 ടേക്ക് ഓഫുകളും ഡിപ്പാർച്ചറുകളും നടത്താനാണ് ശേഷിയെന്നിരിക്കെ മണിക്കൂറിൽ 50 എയർട്രാഫിക് മുവ്‌മെന്റ് ആണ് മുംബൈയിൽ നടക്കുന്നത്. ഒറ്റ റൺവേ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ലോക റെക്കോർഡ് ആണിത്. മുംബൈയിൽ രണ്ട് റൺവേയുണ്ടെങ്കിലും ഒരു റൺവേ മാത്രമാണ് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ 10 കോടി ആളുകളാണ് വിമാനയാത്ര നടത്തിയത്. അടുത്ത രണ്ട് ദശാബ്ദത്തിനുള്ളിൽ വിമാനയാത്രക്കാരുടെ എണ്ണം പ്രതിവർഷം 37 കോടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ തന്നെ ആഗോളതലത്തിൽ വ്യോമഗതാഗത രംഗത്ത് ചൈനയ്ക്കും യുഎസിനും തൊട്ടുപിന്നിലാണ് ഇന്ത്യ. ദുബായ്, ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒരേ സമയം രണ്ടോ അതിൽ അധികമോ റൺവേകളാണ് ഉപയോഗിക്കുന്നത്.