ഒലയുടെ നിയന്ത്രണം സോഫ്റ്റ് ബാങ്കിന്റെ കൈകളിലേക്ക്

Posted on: November 21, 2017

ന്യൂഡൽഹി : ഓൺലൈൻ ടാക്‌സി സർവീസായ ഒലയുടെ നിയന്ത്രണം ജാപ്പനീസ് നിക്ഷേപസ്ഥാപനമായ സോഫ്റ്റ് ബാങ്കിന്റെ കൈകളിലേക്ക്. ഒലയുടെ മാതൃകമ്പനിയായ എഎൻഐ ടെക്‌നോളജീസിന്റെ 10-12 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കിയതോടെ ഒലയിൽ സോഫ്റ്റ് ബാങ്കിന്റെ ഓഹരിപങ്കാളിത്തം ഏകദേശം 50 ശതമാനത്തോളമായി.

നിക്ഷേപസ്ഥാപനമായ ടൈഗർ ഗ്ലോബലിൽ നിന്നും 400-500 ദശലക്ഷം ഡോളർ മുതൽമുടക്കിയാണ് സോഫ്റ്റ് ബാങ്ക് ഓഹരിവാങ്ങിയത്. ടൈഗർ ഗ്ലോബലിന് സോഫ്റ്റ് ബാങ്കിൽ 21-22 ശതമാനം ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.

TAGS: Ola | SoftBank | Tiger Global |