ഹെയർ പൂനെയിൽ 600 കോടിയുടെ ഇൻഡസ്ട്രിയൽ പാർക്ക് തുറന്നു

Posted on: November 17, 2017

മുംബൈ : ഹോം അപ്ലയൻസസ് ബ്രാൻഡായ ഹെയർ 600 കോടി രൂപ മുതൽമുടക്കി പൂനെയിൽ ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിച്ചു. രഞ്ജൻഗാവോണിലെ പാർക്ക് യാഥാർത്ഥ്യമായതോടെ ഹെയറിന്റെ റെഫ്രിജറേറ്റർ ഉത്പാദനം 18 ലക്ഷം യൂണിറ്റായി വർധിക്കും. വാഷിംഗ് മെഷീൻ, എയർകണ്ടീഷ്ണർ, ടെലിവിഷൻ, വാട്ടർഹീറ്റർ എന്നിവയുടെ ഉത്പാദന ശേഷം 5 ലക്ഷം യൂണിറ്റുകൾ വീതമായി വർധിക്കും. പൂനെ പാർക്ക് 2000 പേർക്ക് നേരിട്ടും 10,000 പേർക്ക് അല്ലാതെയും തൊഴിലവസരങ്ങൾ നൽകും.

ഇന്ത്യൻ വിപണിയിൽ മികച്ച വളർച്ചലക്ഷ്യമിട്ട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആർ & ഡി സെന്ററും സ്ഥാപിക്കും. ചൈനീസ് സംരംഭമായ ഹെയർ ഗ്രൂപ്പിന് ആഗോളതലത്തിൽ 24 ഇൻഡസ്ട്രിയൽ പാർക്കുകളും 10 ആർ & ഡി കേന്ദ്രങ്ങളും 108 മാനുഫാക്ചറിംഗ് പ്ലാന്റുകളും 66 ട്രേഡിംഗ് കമ്പനികളുമുണ്ട്.