എമിറേറ്റ്‌സ് 40 ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങുന്നു

Posted on: November 13, 2017

ദുബായ് : എമിറേറ്റ്‌സ് 40 ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങുന്നു. 15.1 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. പുതിയ ഓർഡർ പ്രകാരമുള്ള വിമാനങ്ങൾ 2022 – 2030 കാലഘട്ടത്തിൽ ഡെലിവറി ചെയ്യും. ഇതോടെ എമിറേറ്റ്‌സിന്റെ വൈഡ് ബോഡി എയർക്രാഫ്റ്റുകളുടെ എണ്ണം 204 ആകും.

യുഎഇയിലെ ലോകോസ്റ്റ് എയർലൈനായ ഫ്‌ളൈദുബായ് 76 ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.