ജി എസ് ടി : 28 ശതമാനം സ്ലാബിൽ ഇനി 50 ഉത്പന്നങ്ങൾ മാത്രം

Posted on: November 10, 2017

ഗുവാഹട്ടി : ചരക്ക് സേവന നികുതിയിലെ ഉയർന്ന സ്ലാബായ 28 ശതമാനം 50 ഉത്പന്നങ്ങൾക്കു മാത്രമായി ചുരുക്കി. 227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബിൽ ഉണ്ടായിരുന്നത്. നികുതി ഇളവ് മൂലം 20,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്.

ചോക്കലേറ്റ്, ചൂയിംഗം, ഷാമ്പു, ടൂത്ത് പേസ്റ്റ്, ഡിയോഡറന്റ്, ഷൂ പോളീഷ്, സോപ്പുപൊടി, പോഷക പാനീയങ്ങൾ, സൗവന്ദര്യവർധക വസ്തുക്കൾ, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയവയുടെ നികുതിയാണ് കുറയ്ക്കുന്നത്.

പെയിന്റ്, സിമന്റ്, പുകയില, ശീതളപാനീയം, വാഷിംഗ് മെഷീൻ, എയർകണ്ടീഷ്ണർ തുടങ്ങിയവയുടെ നികുതി 28 ശതമാനമായി നിലനിർത്തി. എസി റെസ്റ്റോറന്റുകളിലെ ഭക്ഷണത്തിനുള്ള നികുതി 18 ൽ നിന്ന് 12 ശതമാനമായി കുറയ്ക്കുന്നകാര്യവും ജി എസ് ടി കൗൺസിലിന്റെ പരിഗണനയിലുണ്ട്.

TAGS: GST | GST Council |