പ്രതിദിനം 1000 വിമാനസർവീസുകളുമായി ഇൻഡിഗോ

Posted on: November 7, 2017

കൊച്ചി : ഇൻഡിഗോ 47 പുതിയ വിമാന സർവീസുകളോടെ ഡിസംബർ 23 മുതൽ പ്രതിദിനം 1000 വിമാന സർവീസ് എന്ന നാഴികകല്ല് പിന്നിടും. 19 പുതിയ മേഖലകളും 28 അധിക ഫ്‌ളൈറ്റുകളും ഇതിൽ ഉൾപ്പെടും.

ലക്‌നൗ-ഷാർജ, ഹൈദരാബാദ്-ഷാർജ, ലക്‌നൗ-ശ്രീനഗർ, ഹൈദരാബാദ്- റാഞ്ചി, ലക്‌നൗ- ഡെറാഡൂൺ എന്നീ റൂട്ടുകളിൽ ആദ്യമായി സർവീസ് നടത്തും കോൽക്കത്ത, ബംഗളുരു, ചെന്നൈ തുടങ്ങിയ നഗരങ്ങളെ യഥാക്രമം ഗുവാഹട്ടി, ഭുവനേശ്വർ, കൊച്ചി തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.

പ്രതിദിനം ആയിരം വിമാനസർവീസുകൾ എന്നത് ഒരു നാഴികക്കല്ലാണെന്ന് ഇൻഡിഗോ പ്രസിഡന്റും വോൾടൈം ഡയറക്ടറുമായ ആദിത്യ ഘോഷ് പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ ഒരു എയർലൈനും ഈ നേട്ടം കൈവരിച്ചിട്ടില്ല. ഈ പുതിയ റെക്കോർഡ് സൃഷ്ടിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഓരോ ഫ്‌ളൈറ്റും ലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ സ്വപ്നങ്ങളെ പിന്തുടരാൻ അവസരമൊരുക്കി നൽകുകയാണ് ചെയ്യുന്നതെന്നും അദേഹം പറഞ്ഞു.

TAGS: IndiGo |