സെപ്റ്റംബറിൽ ആഭ്യന്തര വിമാനയാത്ര നടത്തിയത് 95.83 ലക്ഷം പേർ

Posted on: October 27, 2017

ന്യൂഡൽഹി : സെപ്റ്റംബറിൽ 95.83 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയതായി ഡിജിസിഎ. 16.43 ശതമാനം വളർച്ച. മുൻവർഷം ഇതേകലായളവിൽ 82.2 ലക്ഷം പേരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്.

ഓഗസ്റ്റിൽ 96.9 ലക്ഷം പേരായിരുന്നു ആഭ്യന്തരവിമാനയാത്ര നടത്തിയത്. 2017 ലെ ആദ്യത്തെ 9 മാസക്കാലത്ത് 849.94 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയത്. മുൻവർഷത്തേക്കാൾ 16.91 ശതമാനം വളർച്ച കൈവരിച്ചു. 2016 ലെ 9 മാസക്കാലത്ത് 726.98 ലക്ഷം പേരാണ് ഇന്ത്യയിൽ വിമാനയാത്ര ചെയ്തത്.

സീറ്റ് ഓക്യുപെൻസിയിൽ (94.2%) സ്‌പൈസ്‌ജെറ്റ് ആണ് ഒന്നാമത്. 85.2 ശതമാനത്തോടെ ഇൻഡിഗോ ആണ് രണ്ടാംസ്ഥാനത്ത്. ആഭ്യന്തര വിമാനസർവീസുകളിൽ 0.78 ശതമാനമാണ് കാൻസലേഷൻ നിരക്ക്.