എയർ ഇന്ത്യ 550 ദശലക്ഷം ഡോളർ വായ്പ എടുക്കുന്നു

Posted on: October 16, 2017

ന്യൂഡൽഹി : എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങാൻ 550 ദശലക്ഷം ഡോളർ (35,590 കോടി രൂപ) വായ്പ എടുക്കാനൊരുങ്ങുന്നു. മൂന്ന് ബോയിംഗ് ബി 777-300 ഇആർ വിമാനങ്ങളാണ് അടുത്ത വർഷം ആദ്യം എയർ ഇന്ത്യയ്ക്ക് ഡെലിവറി ലഭിക്കുന്നത്.

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെയാണ് എയർ ഇന്ത്യ പുതിയ വായ്പ തേടുന്നത്. കടബാധ്യതകൾ ഒഴിവാക്കി എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ടാറ്റാ ഗ്രൂപ്പ് ഉൾപ്പടെ നിരവധി പേർ മുന്നോട്ടുവന്നിട്ടുണ്ട്.