വേങ്ങരയിൽ കെഎൻഎ ഖാദർ വിജയിച്ചു ; ഭൂരിപക്ഷം 23310 വോട്ടുകൾ

Posted on: October 15, 2017

കോഴിക്കോട് : വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെഎൻഎ ഖാദറിന് 65227 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടു കുറഞ്ഞു.

എൽഡിഎഫ് സ്ഥാനാർത്ഥി പി.പി. ബഷീർ 41917 വോട്ടുകൾ നേടി. എസ്ഡിപിഐ സ്ഥാനാർത്ഥി കെ. സി. നസീർ 8648 വോട്ടുകളോടെ മൂന്നാംസ്ഥാനത്ത് എത്തി. എൻഡിഎ സ്ഥാനാർത്ഥി കെ. ജനചന്ദ്രൻ മാസ്റ്റർ 5728 വോട്ടുകൾ നേടി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നോട്ട ആണ് അഞ്ചാം സ്ഥാനത്ത്. യുഡിഎഫ് വിമതൻ ഹംസ കരുമണ്ണിലാണ് ആറാം സ്ഥാനത്ത്.