ഐ എം എഫ് ഇന്ത്യയുടെ വളർച്ചനിരക്ക് 6.7 ശതമാനമായി കുറച്ചു

Posted on: October 11, 2017

വാഷിംഗ്ടൺ : ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചനിരക്ക് 6.7 ശതമാനമായി കുറച്ചു. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ 0.50 ശതമാനം കുറവാണിത്. കറൻസി പിൻവലിക്കലും ജി എസ് ടിയുമാണ് സമ്പദ്‌വ്യവസ്ഥയെ തളർത്തിയതെന്ന് ഐഎംഎഫ് വിലയിരുത്തി.

2018 ൽ വളർച്ചാനിരക്കിൽ 0.30 ശതമാനം കുറവ് വരുത്തി. 7.4 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ, ജൂലൈ മാസങ്ങളിൽ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 0.3 ശതമാനം കുറവാണിത്. 2016 ൽ ഇന്ത്യ 7.1 ശതമാനം വളർച്ചയാണ് കൈവരിച്ചത്.