ബംഗലുരു എയർപോർട്ട് ബോർഡിംഗ് ആധാർ ബന്ധിതമാക്കാനൊരുങ്ങുന്നു

Posted on: October 8, 2017

ബംഗലുരു : ആധാർ ബന്ധിത ബോർഡിംഗ് ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ ബംഗലുരു എയർപോർട്ട് ഒരുങ്ങുന്നു. രാജ്യാന്തര യാത്രയ്ക്കുള്ള ബയോമെട്രിക് ബോർഡിംഗ് 2018 ഒക്‌ടോബർ നാല് മുതൽ പ്രാബല്യത്തിൽ വരും. തുടർന്ന് ആഭ്യന്തരയാത്രക്കാർക്കും ഇ-ബോർഡിംഗ് സാധ്യമാകും. 2018 ഡിസംബർ 31 ന് മുമ്പ് പദ്ധതി പൂർത്തിയാകും. വിമാനയാത്രയുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താനും ബയോമെട്രിക് ബോർഡിംഗ് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.

ബയോമെട്രിക് ബോർഡിംഗ് സാധ്യമായാൽ യാത്രക്കാരൻ ചെക്കിൻ കൗണ്ടറിൽ എത്തിയാൽ കേവലം 5 സെക്കൻഡിനുള്ളിൽ തിരിച്ചറിയൽ നടപടി പൂർത്തിയാക്കാനാകും. വിമാനയാത്രയ്ക്കുള്ള മൊത്തം നടപടിക്രമങ്ങൾക്ക് വേണ്ട ഇപ്പോഴത്തെ 25 മിനിട്ട് 10 മിനിട്ടായി കുറയും.