ജി എസ് ടി കൗൺസിൽ യോഗം ഇന്ന്

Posted on: October 6, 2017

ന്യൂഡൽഹി : ജി എസ് ടി കൗൺസിൽ ഇന്ന് ഡൽഹിയിൽ യോഗം ചേരും. സാമ്പത്തിക മാന്ദ്യം നേരിടാൻ ചരക്ക് സേവന നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇന്ധനവില കുറയ്ക്കണമെന്ന് യോഗം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടേക്കും. പെട്രോളും ഡീസലും ജി എസ് ടിയുടെ പരിധിയിലാക്കണമെന്ന ആവശ്യവും കൗൺസിൽ പരിഗണിച്ചേക്കും.

നികുതി തിരികെ നൽകുന്നത് സംബന്ധിച്ച് കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് അഥിയയും ജി എസ് ടിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ബീഹാർ ധനമന്ത്രി സുശീൽ കുമാർ മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയുടെ റിപ്പോർട്ടും യോഗം പരിഗണിക്കും. മൂന്ന് മാസത്തെ കാര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.

TAGS: GST | GST Council |