ഓഹരിവിപണിയിൽ കനത്ത നഷ്ടം ; സെൻസെക്‌സ് 471 പോയിന്റ് തകർന്നു

Posted on: September 22, 2017

മുംബൈ : സാമ്പത്തിക മാന്ദ്യം മറികടക്കാൻ കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിച്ചതും കൊറിയൻ ഭീഷണിയും ഓഹരിവിപണികളെ തകർത്തു. സെൻസെക്‌സ് ഒരു വേള 471 പോയിന്റ് തകർന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്നനിലയിലേക്ക് – 64.78 ൽ എത്തി. സ്വർണ്ണവില 120 രൂപ വർധിച്ച് 22,240 രൂപയായി.

ബിഎസ്ഇ സെൻസെക്‌സ് 447.60 പോയിന്റ് കുറഞ്ഞ് 31,922 പോയിന്റിലും നിഫ്റ്റി 157.50 പോയിന്റ് കുറഞ്ഞ് 9,964 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. മെറ്റൽ സ്‌റ്റോക്ക്‌സിൽ കനത്ത വില്പനസമ്മർദം അനുഭവപ്പെട്ടു.

TAGS: BSE Sensex | NSE Nifty |