ആമസോൺ കേരളത്തിൽ വിപണി വികസനത്തിനൊരുങ്ങുന്നു

Posted on: September 16, 2017

കൊച്ചി : ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ ആമസോൺ കേരളത്തിൽ വിപണി വികസനത്തിനൊരുങ്ങുന്നു. വിതരണശൃംഖലയും ഉത്പന്നനിരയും വിപുലമാക്കി കേരളത്തിന് ഊന്നൽ നൽകാനാണ് ആമസോണിന്റെ പദ്ധതിയെന്ന് ആമസോൺ അപ്ലയൻസസ് ആൻഡ് ഓട്ടോമൊട്ടീവ്‌സ് കാറ്റഗറി ലീഡർ സുചിത് സുഭാസ് പറഞ്ഞു.

ആമസോണിന് ഏറ്റവും അധികം ഇടപാടുകാരുള്ളത് കൊച്ചിയിലാണ്. കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കൊല്ലം, പാലക്കാട് എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിൽ. ആമസോണിലൂടെ കേരളത്തിൽ ഗൃഹോപകരണ വില്പനയിൽ രണ്ട് മടങ്ങ് വളർച്ചനേടാനായെന്നും അദേഹം ചൂണ്ടിക്കാട്ടി. ആമസോണിലൂടെ വിൽക്കുന്ന ഗൃഹോപകരണങ്ങളുടെ വില്പനയിൽ 65 ശതമാനം മൈക്രോവേവ് ഓവനും വാഷിംഗ് മെഷിനുകളുമാണ്. ബിപിഎൽ, ഐഎഫ്ബി, ഹയർ, വേൾപൂൾ, സാനിയോ, ടിസിഎൽ, മൈക്രോമാക്‌സ് എന്നീ ബ്രാൻഡുകളാണ് ആമസോണിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതെന്നും സുചിത് സുഭാസ് പറഞ്ഞു.

TAGS: Amazon |