കേരളം 1500 സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകും : മുഖ്യമന്ത്രി പിണറായി വിജയൻ

Posted on: September 12, 2017

കെഎസ്‌ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച യുവ സംരംഭകത്വ ഉച്ചകോടിയായ യെസ് 3 ഡി 2017 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. വ്യവസായ മന്ത്രി എ. സി. മൊയ്തീൻ, എം. സ്വരാജ് എംഎൽഎ, കെഎസ്‌ഐഡിസി, ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന, കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദർരാജ്, സംസ്ഥാന വ്യവസായ സെക്രട്ടറി സഞ്ജയ് കൗൾ, മരട് മുൻസിപ്പൽ ചെയർ പേഴ്‌സൺ സുനീല സിബി തുടങ്ങിയവർ സമീപം

കൊച്ചി : പുതിയ ആശയങ്ങളുമായി കേരളത്തിലേക്കു വരുന്ന ഒരു സംരംഭകനും നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കെഎസ്‌ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച യുവ സംരംഭകത്വ ശിൽപ്പശാലയായ യെസ് 3 ഡി 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കെഎസ്‌ഐഡിസിയും കെഎഫ്‌സിയും ചേർന്ന് 1500 സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കെഎസ്‌ഐഡിസിയുടെ സഹായത്തോടെ അസീമോ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത റോബോട്ട് വേദിയിലെത്തി കൈമാറിയ ടാബ് ഉപയോഗിച്ച് യേസ് 3 ഡി 2017 ന്റെ പ്രമേയ ചിത്രം പ്രദർശിപ്പിച്ചാണ് മുഖ്യമന്ത്രി സംരംഭകത്വ ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

കെഎസ്‌ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച യുവ സംരംഭകത്വ ഉച്ചകോടിയായ യെസ് 3 ഡി 2017 ന് അനുബന്ധിച്ചുള്ള പ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, എം. സ്വരാജ് എം.എൽ.എ., കെഎസ്‌ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന, സംസ്ഥാന വ്യവസായ സെക്രട്ടറി സഞ്ജയ് കൗൾ, മരട് മുൻസിപ്പൽ ചെയർ പേഴ്‌സൺ സുനീല സിബി, പി. രാജീവ്, കെഎസ്‌ഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ ജി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം.

രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ, നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുമെന്നും അദേഹം പറഞ്ഞു. സംരംഭരകത്വവുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിക്കുന്നത് ഉൾപ്പെടെ ഒരു മേഖലയിലും തടസങ്ങൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐ.ടി. അധിഷ്ഠിത മേഖലകളിൽ മാത്രമാകരുത് സ്റ്റാർ് ട്ടപ്പുകളുടെ പ്രവർത്തനം. കൃഷി, വിനോദ സഞ്ചാരം, ആരോഗ്യം, മാലിന്യ നിർമാർജ്ജനം തുടങ്ങിയ വ്യത്യസ്ഥങ്ങളായ മേഖലകളിൽ നൂതന ആശയങ്ങളുമായി യുവാക്കൾ കടന്നു വരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

കേരളത്തിലെ സംരംഭക രംഗത്ത് അതിവേഗത്തിലുള്ള മാറ്റങ്ങളാണുണ്ടാകുന്നതെന്ന് പ്രത്യേക പ്രഭാഷണം നടത്തിയ കേന്ദ്ര ടെലകോം സെക്രട്ടറി അരുണാ സുന്ദരരാജൻ ചൂണ്ടിക്കാട്ടി. എൺപതുകളിലേതിനെ അപേക്ഷിച്ച് വൻ മാറ്റമാണ് ഈ മേഖലയിൽ ഉണ്ടായത്. അടുത്തിടെ അമേരിക്കയിലെ സിലിക്കൺവാലി സന്ദർശിച്ചപ്പോൾ അവിടെ കണ്ട സംരംഭകരിൽ നിരവധി മലയാളി യുവാക്കളുണ്ടായിരുന്നു എന്നു കാണാനായത് തികച്ചും ആവേശകരമായിരുന്നു എന്നും അരുണാ സുന്ദർരാജൻ പറഞ്ഞു.

വ്യവസായ മന്ത്രി എ. സി. മൊയ്തീൻ, എം. സ്വരാജ് എംഎൽഎ., കെഎസ്‌ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, സംസ്ഥാന വ്യവസായ സെക്രട്ടറി സഞ്ജയ് കൗൾ, മരട് മുൻസിപ്പൽ ചെയർപേഴ്‌സൺ സിനീല സിബി തുടങ്ങിയവർ പ്രസംഗിച്ചു. കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന സ്വാഗതവും ടൈ പ്രസിഡന്റ് രാജേഷ് നായർ നന്ദിയും പറഞ്ഞു. കെഎസ്‌ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് മുഖ്യമന്ത്രിക്ക് ഉപഹാരം സമർപ്പിച്ചു.

TAGS: KSIDC | YES 3D 2017 |