വിമാന ഇന്ധനവില കുത്തനെ കൂട്ടി

Posted on: September 2, 2013

Airportഎണ്ണക്കമ്പനികൾ വിമാന ഇന്ധനവില (എടിഎഫ്) കിലോ ലിറ്ററിന് 75,031 രൂപയായി വർധിപ്പിച്ചു. 6.9 ശതമാനം വർധന സർവകാല റെക്കോർഡാണ്. ഇന്ധനവില വർധന വിമാനയാത്രാ നിരക്കുകൾ ഉയരാൻ കാരണമാകും. രൂപയുടെ വിലത്തകർച്ച മൂലം വിദേശ യാത്രാനിരക്കിൽ വലിയ വ്യത്യാസം വന്നതിനു പുറമെയാണ് പുതിയ തിരിച്ചടി.

നിരക്കു വർധന ആഭ്യന്തര വിമാന സർവീസുകളെയാകും ആദ്യം ബാധിക്കുക. വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 50 ശതമാനത്തോളം ഇന്ധനച്ചെലവാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങൾക്കു കുറഞ്ഞ നിരക്കിൽ അവിടെ നിന്നും ഇന്ധനം നിറയ്ക്കാനാകും. വിമാനഇന്ധനത്തിനു മേൽ സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതികളിൽ ഏകീകരണമില്ലാത്തതും വിമാനക്കമ്പനികൾക്കു തലവേദനയാണ്.