ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

Posted on: August 31, 2017

ന്യൂഡൽഹി : ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ആദായനികുതി വകുപ്പ് ഡിസംബർ 31 വരെ നീട്ടി. നേരത്തെ ഓഗസ്റ്റ് 31 ന് മുമ്പ് ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. സർക്കാർ സബ്‌സിഡികൾ,ക്ഷേമ പെൻഷനുകൾ തുടങ്ങിയവ ലഭിക്കുന്നതിന് ആധാർ കൂടിയേതീരുവെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിട്ടിയും വ്യക്തമാക്കിയിരുന്നു.

പാചകവാതക സബ്‌സിഡി ലഭിക്കുന്നതിനും പുതുതായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും പുതിയ മൊബൈൽ കണക്ഷനും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. സ്വകാര്യത കേസിലെ വിധി ആധാറിനെ ബാധിക്കുമെന്ന അഭ്യൂഹങ്ങളും സമയപരിധി ദീർഘിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.