ജി എസ് ടി ആദ്യമാസത്തെ വരുമാനം 65,000 കോടി

Posted on: August 29, 2017

ന്യൂഡൽഹി : ചരക്ക് സേവന നികുതിയായി ഇതേവരെ ലഭിച്ച വരുമാനം 65,000 കോടി രൂപ. രാജ്യത്തെ 36 ലക്ഷം വ്യാപാരികൾ റിട്ടേൺ ഫയൽചെയ്തു. ജൂലൈ ഒന്നിന് ജി എസ് ടി നടപ്പാക്കിയ ശേഷം ആദ്യമാസത്തെ കണക്കുകളാണിത്. ജൂലൈ 25 വരെയാണ് റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്.

വ്യാപാരികൾക്ക് പ്രത്യേക ഫീസ് നൽകി ഇനിയും ഓൺലൈനായി റിട്ടേൺ സമർപ്പിക്കാനുള്ള അവസരമുണ്ട്. പഴയ നികുതിയിൽ നിന്ന് 72 ലക്ഷം പേരാണ് ജി എസ് ടിയിലേക്ക് മാറിയത്. ഓഗസ്റ്റിലെ കണക്കുകൾ പുറത്തുവരുമ്പോൾ വരുമാനത്തിലും റിട്ടേണിലും വർധനയുണ്ടാകുമെന്നാണ് റവന്യുവിഭാഗത്തിന്റെ വിലയിരുത്തൽ.

TAGS: GST |